പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കാന്‍സര്‍ പ്രതിരോധ യജ്ഞ പരിപാടിയുടെ ഭാഗമായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തില്‍ ജീവിത ശൈലി ബോധന സെമിനാര്‍ പറത്താനം വ്യാകുലമാതാ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ നടത്തി.
പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംഘം ഡയറക്ടര്‍ ഫാ.ജോസഫ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഓഫിസര്‍ മെര്‍ലി ജയിംസ് വിഷയാവതരണം നടത്തി.
മാര്‍സ്ലീവ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ.ജോഫിന്‍ കെ. ജോണി ക്ലാസ് നയിച്ചു. സോണ്‍ ഡയറക്ടര്‍ ഫാ. ജോസ് കുഴിഞ്ഞാലില്‍, മോട്ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.




0 Comments