സര്‍ക്കാര്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു; വിമുക്തിമിഷന്‍ പിരിച്ചുവിടണം.


സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യപരുടെ ബലഹീനതയെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാരെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള പറഞ്ഞു.

സംസ്ഥാനത്ത് യഥേഷ്ടം മദ്യശാലകള്‍ അനുവദിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിന് മദ്യത്തിനെതിരെയും, ലഹരിക്കെതിരെയും ബോധവല്‍ക്കരണം നടത്താന്‍ എന്ത് യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു.  



സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിയും പിഴയും മദ്യശാലകളും വര്‍ദ്ധിപ്പിക്കുകയല്ല വേണ്ടത്. ഇവയെല്ലാം ജനത്തിന്റെ സ്വത്തിനും ജീവനും ഭീഷണിയാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു ദിവസം റോഡിലിറങ്ങാന്‍ ലക്ഷങ്ങള്‍ പൊടിക്കേണ്ടി വരികയാണ്. 



കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരിമിതികളെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി സിനിമാ താരങ്ങളെ വച്ച് പ്രചരിപ്പിച്ച മദ്യവിരുദ്ധത എവിടെപ്പോയി. താരങ്ങളുടെ മരണത്തോടെ അതും അവസാനിച്ചോയെന്നും പ്രസാദ് കുരുവിള ചോദിക്കുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments