കേരള കൗമുദി 112-ാം വാര്‍ഷികാഘോഷ പരിപാടിയും ആദരിക്കലും നാളെ രാമപുരത്ത്.


കേരള കൗമുദിയുടെ 112-ാം ജന്‍മദിന ആഘോഷവും സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കലും നാളെ രാവിലെ 11 ന് രാമപുരം മൈക്കിള്‍ പ്ലാസ എ.സി. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 

ജോസ് കെ. മാണി എം.പി. വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുക്കും. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 

സമ്മേളനത്തില്‍ കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. 

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള കൗമുദി പുറത്തിറക്കുന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന് നല്‍കിക്കൊണ്ട് സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗം ഫിലിപ്പ് കുഴികുളം നിര്‍വ്വഹിക്കും. പ്രമുഖ വ്യക്തികളേയും സ്ഥാപന മേധാവികളെയും വിശിഷ്ടവ്യക്തികള്‍ ചേര്‍ന്ന് ആദരിക്കും.



എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, രാമപുരം സി.റ്റി. രാജന്‍, പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, എസ്.എന്‍.ഡി.പി. യോഗം രാമപുരം ശാഖാ പ്രസിഡന്റും റിട്ടയേര്‍ഡ് പ്രിന്‍സിപ്പളുമായ പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, മീനച്ചില്‍ യൂണിയന്‍ വനിതാസംഘം നേതാക്കളായ മിനര്‍വാ മോഹന്‍, സോളി ഷാജി, യൂത്ത് മൂവ്മെന്റ് യൂണിയന്‍ കണ്‍വീനര്‍ അരുണ്‍ കുളംപിള്ളി തുടങ്ങിയവര്‍ ആശംസകള്‍ നേരും. അനുമോള്‍ വിപിന്‍ദാസ് ഗുരുസ്മരണ നടത്തും. കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖര്‍ സ്വാഗതവും പാലാ റിപ്പോര്‍ട്ട
ര്‍ സുനില്‍ പാലാ നന്ദിയും പറയും. 


 

സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടെലിസണ്‍ സണ്ണി (അഗസ്റ്റിന്‍ മൈക്കിള്‍), എസ്.എന്‍.റ്റി. വാസു (ടി.കെ. വാസു), സന്തോഷ് ജോസഫ് മരിയസദന്‍, സന്‍മനസ്സ് ജോര്‍ജ്ജ്, സാംജി പഴേപറമ്പില്‍ എന്നിവരെയും പ്രമുഖ സ്ഥാപനങ്ങളായ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ്, പാലാ സെന്റ് മേരീസ് എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭാരവാഹികളെയും ആദരിക്കും. 

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിന്നും മാനേജിംഗ് ഡയറക്ടര്‍ റവ. മോണ്‍. ജോസഫ് കണിയോടിക്കലും, ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപ്പറമ്പിലും, പാലാ സെന്റ് മേരീസ് എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ നായര്‍, പ്രിന്‍സിപ്പല്‍ ശ്രീകുമാരി എസ്, വൈസ് പ്രിന്‍സിപ്പല്‍ എസ്. കൃഷ്ണകുമാരി എന്നിവരും കേരള കൗമുദിയുടെ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments