മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ സഹോദരന്‍ കിടങ്ങൂര്‍ സൗത്ത് സു മിത്രയത്തില്‍ (പടയാട്ട്) പി കെ ശ്രീധരന്‍ നായരുടെ പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും വിടവാങ്ങി.
ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസമാണ് ഭാര്യ ശാരദയുടെ വേര്‍പാട്. കഴിഞ്ഞ 12-ാം തീയതിയായിരുന്നു ശ്രീധരന്‍ നായര്‍ മരണമടഞ്ഞത്. മക്കള്‍ വിദേശത്തായിരുന്നതിനാല്‍ സംസ്‌കാരം നടത്തിയിരുന്നില്ല.
ശ്രീധരന്‍ നായരുടെ രണ്ടാം ഭാര്യയായ ശാരദ ഏഴാച്ചേരി പ്ലാക്കുഴിയില്‍ കുടുംബാംഗമാണ്. റിട്ടയേര്‍ഡ് നേഴ്‌സ് ആയിരുന്നു. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3 ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍ നടക്കും. ശ്രീധരന്‍ നായരുടെ ആദ്യ ഭാര്യ വണ്ടാനത്ത് കുടുംബാംഗമായ പരേതയായ സുമതി നായരാണ്.
മക്കള്‍: മിനി, സിന്ധു, സുധീര്‍. മരുമക്കള്‍: പ്രസാദ് ചിങ്ങവനം, പരേതനായ കൃഷ്ണകുമാര്‍, പ്രീതി പാലാ. ശ്രീധരന്‍ നായര്‍ - ശാരദാ ദമ്പതികള്‍ക്ക് മക്കളുണ്ടായിരുന്നില്ല.




0 Comments