കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് നേതൃത്വത്തിലുണ്ടായിരുന്ന പ്രസിഡന്റ് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ബോബി മാത്യുവും സി.പി.എം പ്രതിനിധിയായിരുന്ന വൈസ് പ്രസിഡന്റ് ഹേമ രാജും മുന്‍ധാരണ പ്രകാരം രാജി സമര്‍പ്പിച്ചു.
എല്‍ ഡി എഫ് ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് (എം) നും തുടര്‍ന്ന് രണ്ടര വര്‍ഷം സി പി എം-നും എന്നായിരുന്ന ധാരണ. തുടര്‍ന്ന് സി പി എം പ്രതിനിധി പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി വൈസ് പ്രസിഡന്റും ആകും.
കിടങ്ങൂര്‍ പഞ്ചായത്തിന്റെ സീറ്റ് നില എല്‍.ഡി.എഫ്. - 7, ബി.ജെ.പി. - 5, യു.ഡി.എഫ്. - 3. എല്‍ഡിഎഫ് ല്‍ കേരള കോണ്‍ഗ്രസ് (എം) - 4, സി പി എം - 3.




0 Comments