മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ബാലതാരമായ ദേവനന്ദയെ തഴഞ്ഞതില്‍ പ്രതികരിച്ച് കൂടുതല്‍ താരങ്ങള്‍.
നടന്‍ സന്തോഷ് പണ്ഡിറ്റ് ആണ് ദേവനന്ദയക്ക് പുരസ്‌കാരം നല്‍കാത്തതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ദേവനന്ദയെ തഴഞ്ഞതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും.ഒരു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നു.
കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു 'മാളികപ്പുറം'. അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞു.
കേരളത്തില്‍ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങള്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.എന്തൊക്കെ ആയാലും, സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.വാല്‍ കഷ്ണം. എന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ 'മാളികപ്പുറ'വും ആണ്. സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.




0 Comments