മുതുപ്ലാക്കൽ കുടുംബയോഗം 5-ാം തീയതി
മുതുപ്ലാക്കൽ കുടുംബത്തിന്റെയും ശാഖ കുടുംബങ്ങളുടെയും 26-മത് സംയുക്ത വാർഷികം 5ന് മേരികുളത്ത് നടക്കും.
രാവിലെ 9ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന സമൂഹബലിയോടെ വാർഷികം ആരംഭിക്കും.
10:30ന് പാരീഷ് ഹാളിൽ വാർഷിക സമ്മേളനം തുടങ്ങും.
പ്രസിഡണ്ട് എം എ ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം, മേരികുളം സെന്റ് ജോർജ് പള്ളിവികാരി ഫാ. വർഗീസ് കുളമ്പള്ളി ഉദ്ഘാടനം ചെയ്യും. ഫാ. മത്തായിച്ചൻ മുതുപ്ലാക്കൽ, സിസ്റ്റർ ബ്രിജിറ്റ് എസ് എ ബി എസ്, സിസ്റ്റർ സഞ്ജു റോസ്, ജെയിംസ് ജോൺ, ടോമി മറ്റത്തിപ്പാറ, മേരി ജോസ്, രഞ്ജിത്ത് ജോസ്, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിക്കും. ഗ്രൂപ്പ് ചർച്ച, വിവിധ മത്സരങ്ങൾ, ആദരിക്കൽ സമ്മാനദാനം, തുടങ്ങിയവയും നടത്തപ്പെടും.
(MT Thomas : 94468 26129


0 Comments