അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന മില്ലറ്റ് മിഷന്‍ കേരളയുടെ ജില്ലാ കണ്‍വെന്‍ഷന്‍ പാലായില്‍ നടന്നു.
അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ഹാളില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേലിന്റെ അദ്ധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഭൂമിക സെക്രട്ടറി എബി പൂണ്ടിക്കുളം, വി സിബ് സെക്രട്ടറി കെ.സി. തങ്കച്ചന്‍, പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ സയന്റിസ്റ്റ് മാനുവല്‍ അലക്‌സ് ക്ലാസ്സ് നയിച്ചു.
ആന്‍സി മാത്യു , തോംസണ്‍ പി ജോഷ്വാ, ജോര്‍ജ് മുല്ലക്കര , സെബാസ്റ്റ്യന്‍ എം.കെ, ജെ ജി പാലയ്ക്കലോടി , എ.വി.കുര്യാക്കോസ്, ജോസഫ് മൈക്കിള്‍ , കെ.എന്‍.ഷീബ, മെര്‍ളി ജയിംസ്, ജോയി മടിയ്ക്കാങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.




0 Comments