പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ്.
ഔദ്യോഗിക ചര്‍ച്ചകള്‍ നാളത്തെ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിന് ശേഷമാകും തുടങ്ങുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നിര്‍ദേശിക്കുന്നയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.
പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം വിജയിച്ചത്. മണ്ഡലത്തില്‍ എട്ടു പഞ്ചായത്തില്‍ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തില്‍ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചര്‍ച്ചകള്‍ എല്‍ഡിഎഫും സജീവമാക്കിയിരിക്കുകയാണ്.
അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന കോണ്‍ഗ്രസ് കോട്ടയാണ് പുതുപ്പള്ളി. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഔദ്യോഗിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടങ്ങിയില്ലെങ്കിലും ആലോചനകള്‍ സജീവമാണ്. ചാണ്ടി ഉമ്മന് സാധ്യതയേറുകയാണ്.




0 Comments