നഗരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു നീക്കി




മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു നീക്കുവാനുളള നടപടികള്‍ ആരംഭിച്ചു.

തൊടുപുഴ നഗരസഭാ പാര്‍ക്കിന്റെ പ്രവേശനകവാടത്തിനു മുമ്പില്‍ അപകടഭീഷണിയായി നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ചു നീക്കുന്നത്. 



 

പ്രാദേശിക ട്രീ കമ്മിറ്റിയുടേയും, നഗരസഭ ചെയര്‍മാന്റെയും, സെക്രട്ടറിയുടേയും നിര്‍ദ്ദേശ പ്രകാരമാണ് നടപടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പാര്‍ക്കിനുള്ളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ ശിഖിരങ്ങള്‍, ക്യാന്‍ഡില്‍ കഫെ, കുളം എന്നിവിടങ്ങളിലെ മരങ്ങളുടെ ശിഖിരങ്ങളാണ് മുറിച്ചു മാറ്റുന്നത്. 


ഞായറാഴ്ച്ച 8 മുതല്‍ 2 വരെ ഈ സ്ഥലത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തൊടുപുഴ പോലീസ് അമ്പലം റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചുവിട്ടു ക്രമീകരണം നടത്തിയിരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments