ഉമ്മന്‍ ചാണ്ടി അനുസ്മരണവും മെമ്പര്‍ഷിപ്പ് വിതരണവും




കര്‍ഷക കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം  ഡി.സി.സിയില്‍ വച്ച് ഉമ്മന്‍ ചാണ്ടി അനുസ്മരണവും, കോട്ടയം ജില്ലയിലെ കര്‍ഷക കോണ്‍ഗ്രസിന്റെ മെംബര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി.


 
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് ജേക്കബ് ആണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തിയത്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയില്‍ മെംബര്‍ഷിപ്പ് ബുക്ക് നല്‍കി ജില്ലാ തല മെംബര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു.



ജില്ല പ്രസിഡന്റ് തോമസുകുട്ടി മണകുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കൊട്ടാരം, സംസ്ഥാന സെക്രട്ടറിമാരായ റെജിമോന്‍ വാഴയില്‍, റാഷിദ് ഈരാറ്റുപേട്ട, ജില്ലാ വൈസ് പ്രിസിഡന്റുമാരായ എം.ബി. രാജന്‍, ജോണ്‍സന്‍ മുണ്ടക്കയം, ജോഷി എരുമേലി, മനോഹരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments