കശാപ്പിനായി കൊണ്ടുവന്ന 2 പോത്തുകള്‍ ഇടഞ്ഞ് 2 പേരേ വെട്ടി പരിക്കേല്പിച്ചു.
പ്രവിത്താനം കണ്ണന്‍കുളത്ത് മാണി, മകന്‍ സോജന്‍ എന്നിവര്‍ക്കാണ് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വയറിന് പരിക്കേറ്റ മാണിയെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്കു ശേഷം കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.മാണിയുടെ വീട്ടിലേക്ക് കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തില്‍ നിന്ന് ഇറക്കുമ്പോഴായിരുന്നു ആക്രമിച്ച ശേഷം ഇടഞ്ഞോടിയത്.
പോത്ത് പിന്നീട് പ്രവിത്താനം ആശുപത്രിക്കു പിന്‍ഭാഗത്തുള്ള ചൂരനോലിക്കല്‍ ബിനോയിയുടെ പുരയിടത്തില്‍ നിലയുറപ്പിച്ചു. സംഭവമറിഞ്ഞ് പാലാ പോലീസും ഫയര്‍ഫോഴ്‌സ്, റവന്യു അധികൃതരും സ്ഥലത്തെത്തി.
ഒടുവില്‍ പോത്തുകളെ കുടുക്കിട്ട് കുടുക്കി.




0 Comments