കൊഴുവനാലില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി.





കൊഴുവനാല്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി., +2, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡു വിതരണവും നടത്തി.


 


സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും, കോട്ടയം ജില്ലാ പ്രസിഡന്റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. 


കൊഴുവനാല്‍ യൂണിറ്റ് പ്രസിഡന്റ് ആന്റണി സേവ്യര്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.സി. ജോസഫ്, കൊഴുവനാല്‍ യൂണിറ്റിന്റെ രക്ഷാധികാരി കെ.എം. മാത്യു, കൊഴുവനാല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷിബു പൂവക്കുളം, ട്രഷറര്‍ ഫിലിപ്പ് ആന്റണി, വൈസ് പ്രസിഡന്റ് സിബി കുന്നത്തുപുരയിടം, യൂത്ത് വിംഗ് പ്രസിഡന്റ് സുനില്‍ ഉറുമ്പിക്കുന്നേല്‍, വനിതാ വിംഗ് പ്രസിഡന്റ് ലീനാമ്മ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments