കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൃഷി ഭവനുകള്‍ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്നതെന്നും കൂടുതല്‍ യുവാക്കളെ കാര്‍ഷിക മേഖലയിലേയ്ക്ക് എത്തിക്കുവാന്‍ കൃഷിഭവനുകള്‍ മുന്‍കൈ എടുക്കുമെന്നും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിബി തോമസ് പറഞ്ഞു.
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാമപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാമപുരം ഗ്രാമപഞ്ചായത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയും, വിവിധ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴ് മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.
ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജൂലിയറ്റ്, കൃഷി ഓഫീസര്‍ പ്രജീത പ്രകാശ്, കൃഷി അസിസ്റ്റന്റുമാരായ സനീര്‍ ഷംസുദ്ദീന്‍, ഷമീമ എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




0 Comments