രാമപുരം എസ്. എച്ച്. എല്‍. പി സ്‌കൂളില്‍ ഈ വര്‍ഷത്തെ കര്‍ഷകദിനാചരണം ഏറെ ആകര്‍ഷകമായ രീതിയില്‍ നടത്തി.
സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാമപുരം കൃഷി ഓഫീസര്‍ പ്രജീത പ്രകാശ് സീഡ്, ഫാര്‍മേഴ്‌സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു. പുറപ്പുഴ ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവും,സ്‌കൂള്‍ അധ്യാപക- രക്ഷകതൃ സംഘടനയിലെ അംഗവുമായ ഡെന്‍സില്‍ ജോസഫിനെ യോഗത്തില്‍ ആദരിച്ചു.
സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയായ കൃഷി ഓഫീസര്‍ പ്രജീത പ്രകാശിന് യോഗത്തില്‍ ആദരവ് നല്‍കി. മികച്ച കര്‍ഷകനുമായി ഈ സ്‌കൂളിലെ കുട്ടികള്‍ നടത്തിയ അഭിമുഖവും, കൃഷിപ്പാട്ടും, കൃഷി അറിവ് പങ്കുവയ്ക്കലുമെല്ലാം കര്‍ഷക ദിനത്തിന്റെ പ്രാധാന്യം കുരുന്നു മനസ്സുകളില്‍ ഉറപ്പിക്കുവാന്‍ ഉതകുന്നവ തന്നെയായിരുന്നു.
കൂടാതെ കര്‍ഷകദിനത്തില്‍ രുചികരമായ നാടന്‍ വിഭവങ്ങളായ ചെണ്ട കപ്പയും മുളക് ചമ്മന്തിയും വാഴ ഇലയില്‍ വിതരണം ചെയ്തതും കുട്ടികള്‍ക്ക് കൗതുകകരമായ അനുഭവമായി.
മികച്ച കര്‍ഷകനായ രക്ഷകര്‍ത്താവിനും, പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കൃഷി ഓഫീസറിനും ഒരേ വേദിയില്‍ ആദരവ് നല്‍കിയത് ഈ കര്‍ഷകദിനത്തില്‍ വ്യത്യസ്തതയായി .




0 Comments