പിഞ്ചു ബാല്യങ്ങളെ കശാപ്പു ചെയ്യുന്ന കശ്മലന്മാര്‍ക്കുള്ള പറദീസയായി കേരളം മാറി കഴിഞ്ഞതായി ഒ.ബി.സി മോര്‍ച്ച.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് മതില്‍കെട്ടിയവര്‍ വരെ തങ്ങളുടെ പിഞ്ചു മക്കളെ സുരക്ഷിതരാക്കാന്‍ പെടാപ്പാട് പെടുന്നു. തെരുവോരങ്ങളിലും നീര്‍ച്ചാലുകളിലും ഇനിയുമൊരു ചാന്ദ്നിമാര്‍ ഉണ്ടാവാന്‍ പാടില്ല.
അധികാരത്തിന്റെ മത്ത് പിടിച്ച് അഹങ്കാരിയായ ഭരണണാധികാരിയുടെ തണലില്‍ മലയാളികള്‍ക്ക് സ്വസ്ഥമായി ജീവിക്കുവാന്‍ പൊതുജനത്തിനൊപ്പം ശക്തമായ സമരപരിപാടികളുമായി ഒബിസി മോര്‍ച്ച ഉണ്ടാകുമെന്ന് ഒ.ബി.സി മോര്‍ച്ച നേതാവ് എന്‍.പി രാധാകൃഷ്ണന്‍ പറഞ്ഞു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പ്രബീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി മുഖ്യപ്രഭാഷണം നടത്തി.




0 Comments