തൊടുപുഴ ആലക്കോട് പഞ്ചായത്തിന്റെ ടൂറിസം വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി.
ടൂറിസം വികസനത്തിനായി പഞ്ചായത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആലക്കോട് ഡിവിഷന്‍ മെമ്പറും വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടോമി കാവാലം അറിയിച്ചു.
ആലക്കോട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വിശ്രമത്തിനും, വ്യായാമത്തിനും, വിനോദത്തിനുമായി ജിം, നടപ്പാത എന്നീ സൗകര്യത്തോടെയുള്ള പാര്‍ക്ക് നിര്‍മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പഞ്ചായത്ത് മുന്‍ ഭരണസമിതിയുടെ കാലത്ത് പി.ജെ. ജോസഫ് എം.എല്‍.എ വഴി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പ്രോജക്ട് അംഗീകരിച്ചാണ് പണം ബജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ഇതിന്റ നിര്‍മാണചുമതലയും മേല്‍നോട്ടവും ഇളംദേശം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹിക്കും.
പാര്‍ക്ക് നിര്‍മിക്കാന്‍ അവശ്യമായ സ്ഥലം ആനക്കയം കേന്ദ്രീകരിച്ചു എം.വി.ഐ.പി വക ഭൂമി വിട്ട് കിട്ടാന്‍ അവശ്യമായ നടപടികള്‍ക്കു ഇളംദേശം ബ്ലോക്ക് പഞ്ചായത്തും ആലക്കോട് പഞ്ചായത്തും സംയുക്തമായി ആരംഭിക്കും.




0 Comments