പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റേയും, ആന്റി നാര്‍ക്കോട്ടിക്‌സ് ക്ലബിന്റേയും, കാരിത്താസ് ഇന്‍ഡ്യയുടേയും, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റേയും, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ' സജീവം ' എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
കേരളാ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നിര്‍ദ്ദേശപ്രകാരം 2023 ഫെബ്രുവരി തുടങ്ങിയ സജീവം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പതിനെട്ടാമത്തെ ക്ലാസ്സാണ് 1.8.2023 രാവിലെ 10.30 മുതല്‍ 12.30 വരെ കോളേജ് അഡിറ്റോറിയത്തില്‍ വച്ച് നടന്നത്.
ചടങ്ങില്‍ കോളേജിലെ എല്ലാ ഒന്നാം വര്‍ഷ ബിരുദ വിദ്യാത്ഥികള്‍ക്കുമായി കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശ്രീ. അല്‍ഫോന്‍സ് ജേക്കബ് യുവാക്കളിലെ ലഹരിയുപയോഗത്തെക്കുറിച്ചും, അതിന്റെ വിവിധ ദൂഷ്യ വശങ്ങളേക്കുറിച്ചും ക്ലാസ്സ് നയിച്ചു.




0 Comments