മീനച്ചില്‍ താലൂക്ക് റബ്ബര്‍ ഡീലേഴ്സ് അസ്സോസിയേഷന്റെ 38 - മത് പൊതുയോഗം ലയണ്‍സ് ക്ലബ് ഓഫ് പാലാ സ്പൈസ് വാലി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
റബ്ബര്‍ ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയ് കെ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. അടുത്ത സാമ്പത്തിക വര്‍ഷം ഏകദേശം 200 രൂപാ അടുത്ത് ഒരു വില റബ്ബറിന് പ്രതീക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസ്സോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തറപ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോര്‍ജ് വാലി സമ്മേളനം ഉത്ഘാടനം ചെയ്തു. ഐവറി കോസ്റ്റ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി ആഗോളത്തലത്തില്‍ റബ്ബറിന്റെ വില കുറയുന്നതിനു കാരണമാകുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഐ.ആര്‍.ഡി.എഫ്. രക്ഷാധികാരി ജോസ് മാമ്പറമ്പില്‍, സെക്രട്ടറി വിന്‍സെന്റ് മേക്കുന്നേല്‍, ദേവസ്യാച്ചന്‍ മറ്റത്തില്‍, ജോസ്‌കുട്ടി പൂവേലില്‍, പി എം മാത്യു ചോലിക്കര, ഗില്‍ബി നെച്ചിക്കാട്ട്, സിബി വി എ, സുരിന്‍ പൂവത്തുംങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments