അവസാനം ആ വൈദ്യുതി തൂണിന് അദാലത്തിലൂടെ 'സ്ഥലം മാറ്റം'



നീണ്ട അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അപകട ഭീഷണിയായി റോഡിനു നടുവില്‍ നിന്ന വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിച്ചു.

കൊല്ലപ്പള്ളി കടനാട് പിഴക് റോഡില്‍ കടനാട് പഞ്ചായത്ത് ഓഫീസിനും ഗ്രാമീണ ബാങ്കിനും മധ്യേ റോഡില്‍ മാര്‍ഗതടസമായി നിന്ന തൂണാണ് റോഡ് സൈഡിലേക്ക് പറിച്ചു നട്ടത്.

അഞ്ചു വര്‍ഷം മുമ്പ് ഈ റോഡ് ബി.എം.ബി സി നിലവാരത്തില്‍ പുനര്‍ നിര്‍മാണം നടത്തിയിരുന്നു. റോഡ് വീതി കൂടിയപ്പോള്‍ തൂണ്‍ റോഡിനു നടുവിലായി. ഇതോടെ ചെറിയ അപകടങ്ങള്‍ക്കും ഇതു കാരണമായി. അപകട ഭീഷണി ഉയര്‍ത്തുന്ന തൂണുകള്‍ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ മുറവിളിയും തുടങ്ങി. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്കിയെങ്കിലും നടപടി വൈകി. 



അഞ്ചു വര്‍ഷം മുമ്പ് ഈ റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് 10 ലക്ഷത്തിലധികം രൂപയ്ക്ക് ടെന്‍ഡര്‍ നല്കി. എന്നാല്‍ തൂണുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും ചുവട് പഴയ സ്ഥലത്തു തന്നെ നിന്നു. നാട്ടുകാര്‍ പരാതിയുമായി ഓഫീസുകള്‍ കയറിയിറങ്ങി. അവസാനം രണ്ടു മാസം മുമ്പ് പാലായില്‍ നടന്ന താലൂക്കുതല കരുതലും കൈത്താങ്ങും പരിപാടിയില്‍ റോഡ് സംരക്ഷണ സമിതി ചെയര്‍മാന്‍ ബിജു പൂവേലിയുടെ നേതത്വത്തില്‍ പരാതി നല്കി. 

 

ഇതേ തുടര്‍ന്ന് ജൂലൈ 31നകം തൂണ് മാറ്റി സ്ഥാപിക്കാന്‍ അദാലത്തില്‍ കെ.എസ് ഇ ബി ക്ക് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും അപകട നിലയില്‍ നിന്ന ഈ തൂണിന്റെ സ്ഥാനചലനം. ഇനിയും നിരവധി വൈദ്യുതി തൂണുകള്‍ ഈ റോഡില്‍ റോഡിലേക്കു തള്ളി ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്നുണ്ട്.

 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments