കെ. എഫ്. സി. എം. ഡി. യും ഡബ്ലു. എ. പി. ആർ.ഉം ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച അഖില കേരള സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി.


 കെ. എഫ്. സി. എം. ഡി. യും ഡബ്ലു. എ. പി. ആർ.ഉം  ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച അഖില കേരള സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി.

വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡും 
 ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. “കേരളത്തിലെ മാനസികാരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക്‌ഷോപ്പും ചടങ്ങും ശ്രദ്ധേയമായി.


മരിയസദനം ഡയറക്ടറും  കെ. എഫ്. സി. എം. ഡി സെക്രട്ടറിയുമായ ശ്രീ സന്തോഷ് ജോസഫ് സ്വാഗത പ്രസംഗം നടത്തി. ഡബ്ലു. എ. പി. ആർ.ഉം  മുൻ പ്രസിഡന്റായ ഡോ. മുരളി തൈലോത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷണർ ഓഫ് പേർസൺ വിത്ത് ഡിസബിലിറ്റീസ് കേരളാ  ഡോ. പി. ടി. ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഡബ്ലു. എ. പി. ആർ.ഉം  ജനറൽ സെക്രട്ടറിയായ ഡോ. വി. കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഡോ. വി. കെ. രാധാകൃഷ്ണൻ, ഡോ. ടി. വി. അനിൽകുമാർ (എച്ച്ഒഡി, ഗവ. മെഡിക്കൽ കോളേജ് എറണാകുളം), ഡോ. പി. ടി. ബാബുരാജ്, ഡോ. മുരളി തൈലോത്ത് എന്നിവർ ആദരിച്ചു 
ചടങ്ങിൽ നന്ദി രേഖപ്പെടുത്തിയത് കെ. എഫ്. സി. എം. ഡി
സെക്രട്ടറിയും മരിയസദനം ഡയറക്ടറുമായ ശ്രീ സന്തോഷ്‌ ജോസഫ്.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.കൂടാതെ തമിഴ്നാട്ടിൽ സ്ഥാപനങ്ങൾ നടത്തുന്ന നാല്പതോളം ആളുകളും യോഗത്തിന്റെ ഭാഗമായി.
സമ്മേളനം മാനസികാരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്ത വേദിയായി മാറി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments