അകക്കണ്ണിന്റെ വെളിച്ചത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടി കദളിക്കാട് വിമല മാതാ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പി.എസ് നിരഞ്ജന. കൊച്ചിയില്‍ നടന്ന ഷോ ബുക്കായി ഷിറ്റോറിയു കരാട്ടെ ഫെഡറേഷന്‍ സംസ്ഥാന ബ്ലാക്ക് ബെല്‍റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് കാഴ്ച പരിമിതിയുള്ള നിരഞ്ജന ബ്ലാക്ക് ബെല്‍റ്റ് നേടിയത്.
തൊടുപുഴയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന മണക്കാട് കുന്നത്തുപാറ പാലത്തൊട്ടിയില്‍ പി.ടി സന്തോഷിന്റെയും അക്കൗണ്ടന്റായ എ.എസ് ശ്യാമയുടെയും മകളായ നിരഞ്ജനയെ തൊടുപുഴ കരാട്ടെ സ്‌പോര്‍ട്സ് അക്കാഡമിയില്‍ മാസ്റ്റര്‍ ബേബി ഏബ്രഹാമാണ് കരാട്ടെ പരിശീലിപ്പിക്കുന്നത്. സംഗീതത്തോട് താല്‍പര്യമുള്ള നിരഞ്ജന സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലളിതഗാനം എ ഗ്രേഡ് രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. പഠനത്തിലും മിടുക്കിയായ നിരഞ്ജന ഉന്നത വിജയമാണ് എസ്എസ്എഎല്‍സി പരീക്ഷയില്‍ പ്രതീക്ഷിക്കുന്നത്.


0 Comments