ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്‍പ്പാറ വാര്‍ഡില്‍ കരയോഗം പാറമട റോഡില്‍ പൊതുമരാമത്തു വകുപ്പ് 40 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച അവനാപ്പുറം പാലം അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചന്‍ കെ എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ പി എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ജോണിസ് പി സ്റ്റീഫന്‍, മെമ്പര്‍മാരായ ബിനു ജോസ്, റിനി വില്‍സണ്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മോളി രാജ്കുമാര്‍, സൈമണ്‍ ഒറ്റത്തങ്ങാടിയില്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.




0 Comments