പ്രവിത്താനം, ഉള്ളനാട്, വലിയ കാവുംപുറം റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കണം: കെ.ടി യു.സി.(എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി
പ്രവിത്താനം വലിയ കാവുംപുറം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് ഒരു വർഷത്തോളമായി തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങളും യാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയായതിനാൽ എത്രയും വേഗം ടാറിംഗ് പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം
PWD ഓഫിസിലേക്കും ജനപ്രതിനിധികളുടെ വീട്ടിലേക്കും മാർച്ച് നടത്തുമെന്ന് കെ.ടി യു സി (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡൻ്റ് മാർട്ടിൻ കവിയിൽ അധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.
സി ബി നരിക്കുഴി, ഷാജി കിഴക്കേക്കര, സെബാസ്റ്യൻ കുന്നക്കാട്ട്, സുധീഷ് ഓലിക്കൽ, ലിജു മരോട്ടിക്കൽ, ജോജോ അടക്കാപ്പാറ, ജോബിൻ പൂവത്തുങ്കൽ, ജോമി പൊട്ടൻ പറസിൽ തുടങ്ങിയവർ പ്രസംഗിച്ചു.
.jpeg)




0 Comments