പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് എതിര്‍വശം വെള്ളക്കെട്ട് പതിവായ സാഹചര്യത്തില്‍ ഇവിടെ കലുങ്ക് വീതി കൂട്ടിയും റോഡ് ഉയര്‍ത്തിയും പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചു.
നിലവില്‍ വെള്ളം ഒഴുകി പോകുന്നതിന് ചെറിയൊരു കലുങ്കാണുള്ളത്. മഴ ശക്തമാകുകയും ആറ്റിലെ വെള്ളം ഉയരുകയും ചെയ്യുമ്പോള്‍ ഇവിടെ വെള്ളക്കെട്ട് ഉണ്ടാവുകയും പലതവണ ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. 2021-ലെ പ്രളയത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇവിടെ വെള്ളത്തില്‍ അകപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
പനച്ചികപ്പാറ പഞ്ചായത്ത് ഓഫീസ് ഭാഗം മുതല്‍ പൂഞ്ഞാര്‍ ഈസ്റ്റ് ബാങ്ക് ഭാഗം വരെ റോഡ് നവീകരണത്തില്‍പെടുത്തിയാണ് കലുങ്ക് നിര്‍മാണവും നടക്കുന്നത്. ഒരു കോടി 80 ലക്ഷം രൂപയാണ് ബി.സി ഓവര്‍ലേ വര്‍ക്കിന് അനുവദിച്ചിരിക്കുന്നത്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായ ശേഷം ബിസി ഓവര്‍ലേ ടാറിംഗ് നടത്തും.
നിലവില്‍ റോഡിന്റെ ഒരു വശം കലുങ്ക് നിര്‍മാണ ജോലികള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷം മറുവശത്ത് കുടി നിര്‍മാണം നടത്തും. റോഡ് രണ്ടരയടിയോളം ഇവിടെ ഉയര്‍ത്തുമെന്നും പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു.
അതേസമയം റോഡ് ഇത്രയും ഉയര്‍ത്തിയാല്‍ മാത്രം വെള്ളക്കെട്ട് ഒഴിവാകില്ലെന്ന് വാര്‍ഡ് മെംബര്‍ റോജി തോമസ് പറഞ്ഞു. സമീപത്തെ ചെക്ക്ഡാമിന് ഉയരം കൂട്ടിയതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നും ഈ സാഹചര്യത്തില്‍ റോഡ് കൂടുതല്‍ ഉയരംകൂട്ടിയാലേ റോഡി ലെ വെള്ളക്കെട്ട് ഒഴിവാക്കാനാകു എന്നും അദ്ദേഹം പറഞ്ഞു.
-transformed.jpeg)



0 Comments