യുവത്വം ശക്തിയാണ്, തിരിച്ചറിവുണ്ടാവണം - ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം


യുവജനശക്തി നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ തികഞ്ഞ ജാഗ്രത ഉണ്ടാവണമെന്നും തിരിച്ചറിവിലൂടെ അപായരഹിതരാവാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെയും പി.എസ്.ഡബ്ലിയു.എസ്‌ന്റെയും സെക്രട്ടറി ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം പറഞ്ഞു. 

 



ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി  സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും ആന്റി നാര്‍കോട്ടിക് ക്ലബ്ബിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സജീവം - ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. 



എക്‌സൈസ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ് ക്ലാസ്സ് നയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവീസ് സേവ്യര്‍, പി.എസ്.ഡബ്ലിയു.എസ്. പി.ആര്‍.ഒ.ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ മെര്‍ലി ജെയിംസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സോജന്‍ പുല്ലാട്ട്, ആന്റി നാര്‍ കോട്ടിക് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ.ജയേഷ് ആന്റണി, പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. റോബേഴ്‌സ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments