കരൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ് കുടക്കച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.



കരൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ് കുടക്കച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ക്ക് പുറമെ വീതി കുറഞ്ഞ വഴിയിലൂടെ ടോറസ് ലോറിയില്‍ കരിങ്കല്ലുമായി പോകുന്നതും അപകടഭീഷണി ഉയര്‍ത്തുകയാണ്.


നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുടക്കച്ചിറ പറമടയ്ക്ക് പഞ്ചായത്ത് സ്റ്റേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേ ഉത്തരവ് മറികടന്ന് അനധികൃതമായി കരിങ്കല്‍ ഖനനം നടത്തിവരുകയാണ്. സമീപവാസി നല്‍കിയ പരാതി പരിശോധിച്ചാണ് പഞ്ചായത്ത് ആക്ട് പ്രകാരം പാറ പൊട്ടിക്കല്‍ നിര്‍ത്തിവയ്ക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. പാറമടക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതി ഹൈക്കോടതി പരിഗണിച്ചു വരികയുമാണ്.



പാറമടയില്‍ നിന്നും കരിങ്കല്ലുമായി വരുന്ന ടോറസ് ലോറികള്‍ വീതികുറഞ്ഞ ടാര്‍ റോഡിലൂടെ ചീറിപാഞ്ഞ് പോകുന്ന അവസ്ഥയാണ്. നാട്ടുകാര്‍ക്ക് ചെറുവാഹനങ്ങള്‍ പോലും കൊണ്ടുപോകാന്‍ കഴിയാത്ത് അവസ്ഥയാണ്. കൂടാതെ പ്രദേശത്തെ റോഡുകളെല്ലാം അമിതഭാരം കയറ്റിയ ലോറികളുടെ ഓട്ടം മൂലം പൊട്ടിത്തകര്‍ന്ന അവസ്ഥയിലാണ്.


നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന പാറഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുടക്കച്ചിറ സെന്റ് ജോസഫ്സ് സ്‌കൂളിലെ കുട്ടികള്‍ കൂട്ടഹര്‍ജ്ജി സമര്‍പ്പിച്ചു. അടിയന്തിര പിടിഎ വിളിച്ചുചേര്‍ത്താണ് കുട്ടികളുടെ ഉദ്യമത്തില്‍ രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായത്. പിടിഎ പ്രസിഡന്റ് അലക്സ് കച്ചിറമറ്റം നെല്ലിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹഡ്മാസ്റ്റര്‍ ജോഷി ആന്റണി, പിടിഎ വൈസ് പ്രസിഡന്റ് ഷിമ്മിച്ചന്‍ ജോസഫ്, അജി പാറയ്ക്കല്‍, ബോബി മൂന്നുമാക്കില്‍, സിബി ആന്റണി, ലിജോ പള്ളിക്കുന്നേലല്‍, സതീഷ് പുത്തുപ്പള്ളില്‍, എംപിടിഎ പ്രസിഡന്റ് ബിന്‍സി എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രസംഗിച്ചു. നാട്ടുകാരും രക്ഷിതാക്കളും കുട്ടികളോടൊപ്പം കൂട്ടഹര്‍ജ്ജിയില്‍ ഒപ്പു രേഖപ്പെടുത്തി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments