ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 2 ന് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ സെര്‍മോണിയല്‍ പരേഡ് നടത്തി.
ഈരാറ്റുപേട്ട പോലീസ് എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യന്‍ സല്യൂട്ട് സ്വീകരിച്ചു.
തുടര്‍ന്ന് സീനിയര്‍ കേഡറ്റുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.പി. ലീന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനം മാനേജ്‌മെന്റ് കമ്മിറ്റിയംഗം എം.എഫ് അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ റമീസ് പി.എസ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശരത് കൃഷ്ണദേവ്, അധ്യാപകരായ അന്‍സാര്‍ എം. അലി, ഐഷാ സിയാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




0 Comments