പ്രമുഖ ഗജവീരന്‍മാര്‍ അണിനിരക്കും; അമ്പാറ ആനയൂട്ട് 12 ന്




മേലമ്പാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അമ്പാറ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഗണപതി ഹോമവും ആനയൂട്ടൂം ശനീശ്വരപൂജയും 12 ന് ശനിയാഴ്ച നടക്കും. 

അമ്പാറ തേവരുടെ മണ്ണില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എണ്ണം പറഞ്ഞ ഗജവീരന്‍മാര്‍ ഇത്തവണ അണിനിരക്കുന്നത്.

ക്ഷേത്രം തന്ത്രി മറ്റപ്പള്ളിമനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെ കര്‍മികത്വത്തിലാണ് മഹാഗണപതിഹോമവും  ആനയൂട്ടും നടത്തുന്നത്. ക്ഷേത്ര മൈതാനത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ഊട്ടിന്റെ ഉല്‍ഘാടനം ശനിയാഴ്ച രാവിലെ 9ന് കേരളാ നിയമസഭ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വഹിക്കും.



ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മനോജ് ബി നായര്‍ ഭദ്രദീപം കൊളുത്തും. പ്രസിദ്ധ സിനിമ സംവിധായകന്‍ ശ്രീകുമാര്‍ അരീകുറ്റി മുഖ്യ അതിഥി ആയിരിക്കും. തലപ്പുലം ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോസഫ് ആശംസ നേരും.



ആന പരിപാലന രംഗത്ത് പുത്തന്‍ തലമുറയുടെ അനുകരണീയ വ്യക്തിത്വം മാനുവല്‍ തോമസ് (ഈരാറ്റുപേട്ട അയ്യപ്പന്റെ ഉടമ) നേയും ആന ലോകത്ത് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി രംഗത്ത് അതുല്യ പ്രതിഭ കണ്ണന്‍ മുഹമയേയും ആനകമ്പത്തിന് അനുകരണമില്ലാത്ത ശബ്ദസാന്നിധ്യം ശൈലേഷ് വൈക്കം, ആന പരിപാലന രംഗത്ത്  സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു വരുന്ന ആന പാപ്പാന്‍  മനോജ് കുന്നന്താനം (പുതുപ്പള്ളി കേശവന്റെ പാപ്പാന്‍) എന്നിവരെ ചടങ്ങില്‍ അമ്പാറ ദേവസ്വം ആദരിക്കും.

പുതുപ്പള്ളി കേശവന്‍, ഭാരത് വിനോദ്, കിരണ്‍ നാരായണന്‍കുട്ടി, പുതുപ്പള്ളി സാധു, കാഞ്ഞിരംങ്ങാട്ട് ശേഖരന്‍, വേണാട്ട്മറ്റം ഗോപാലന്‍കുട്ടി എന്നീ ആനകള്‍ ആനയൂട്ടിന് പങ്കെടുക്കും. ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധമായ ശനീശ്വരപൂജയും തുടര്‍ന്ന് അന്നദാനവും നടക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments