സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഏറെ മികവുകള്‍ സൃഷ്ടിച്ച പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ കേരള കൗമുദി ആദരിച്ചു.
പഠന നിലവാരത്തിലും ജോലി ലഭ്യതയിലും മികവാര്‍ന്ന മാതൃകയാണ് സെന്റ് ജോസഫ്‌സ് കോളേജിനെ വ്യത്യസ്തമാക്കുന്നത്.
കോളേജ് ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പിലിനെ കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് പൊന്നാട അണിയിച്ച് ആദരിക്കുകയും കേരള കൗമുദിയുടെ പ്രശംസാ ഫലകം സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ സുനില്‍ പാല സന്നിഹിതനായിരുന്നു.




0 Comments