തൊടുപുഴ നഗരസഭയിലെ ഭരണ കെടുകാര്യസ്ഥതക്കെതിരെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ ഉപരോധിച്ച് പ്രതിഷേധിച്ചു.
നഗരസഭയിലെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്ലാം തെളിയാതെ കിടക്കുമ്പോഴും ഭരണ സമിതി യാതൊരു നടപടികളും എടുക്കുന്നില്ലെന്നും ഭരണപക്ഷം സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. വഴിവിളക്കുകള്‍ തെളിയിക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം തുടര്‍ന്നും സമരപരിപാടികളുമായി മുന്‍പോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു.
ബി.ജെ.പി കൗണ്‍സിലര്‍മാരായ ടി.എസ് രാജന്‍, പി.ജി രാജശേഖരന്‍, ജിതേഷ് സി. ഇഞ്ചക്കാട്ട്, ബിന്ദു പത്മകുമാര്‍, ജിഷ ബിനു, ജയലക്ഷ്മി ഗോപന്‍, ശ്രീലക്ഷ്മി സുദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാധാനപരമായി നടന്ന സമരം പോലീസ് ഇടപെട്ടതൊടെ വഷളായതായും തുടര്‍ന്ന് സി.പി.എം വനിതാ കൗണ്‍സിലര്‍മാരും വൈസ് ചെയര്‍പേഴ്‌സണും ചേര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതായും നേതാക്കള്‍ ആരോപിച്ചു.
ഈ സമയം ചെയര്‍മാന്‍ മറുപടി പറയാതെ മറ്റൊരു വാതിലിലൂടെ പുറത്തു പോകുകയും ചെയ്തതൊടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തൊടുപുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, ടി.എസ് രാജന്‍, പി.ജി രാജശേഖരന്‍, ജിതേഷ് സി. ഇഞ്ചക്കാട്ട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയിസ്, ജനറല്‍ സെക്രട്ടറി ശ്രീരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments