ന്യൂമാന്‍ കോളേജില്‍ പ്രൊഫ. കെ.വി ദേവസി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സ്ഥാപിതമായി


അക്കാദമിക മികവുള്ള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂമാന്‍ കോളജിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്മെന്റിന്റെ ആദ്യ മേധാവിയായിരുന്ന പ്രൊഫ. കെ.വി ദേവസിയുടെ പേരില്‍ എന്‍ഡോവ്മെന്റ് സ്ഥാപിതമായി. 


കോതമംഗലം വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ്, വകുപ്പ് മേധാവി ക്യാപ്റ്റന്‍ പ്രജീഷ് സി.മാത്യു, കോളേജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, പ്രഫ. എബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡിപ്പാര്‍ട്ട്മെന്റ് മുന്‍ വകുപ്പ് മേധാവി പ്രഫ. കെ.എം തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.



അവാര്‍ഡ് സ്ഥാപിക്കാനുള്ള തുകക്കുള്ള ചെക്ക് പ്രൊഫ. ദേവസിയുടെ ഭാര്യയും ന്യൂമാന്‍ കോളേജ് പൂര്‍വ്വ അധ്യാപികയുമായ ഡോ. ഷീല ദേവസി കോളേജ് മാനേജര്‍ക്ക് കൈമാറി. പ്രഥമ അവാര്‍ഡിന് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കാവ്യാ സജി അര്‍ഹയായി. ചടങ്ങില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പാഠ്യപാഠ്യേതര മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരംങ്ങള്‍ സമ്മാനിച്ചു. ഡോ. ദിവ്യ ജെയിംസ്, പ്രഫ. ജോയല്‍ ജോര്‍ജ്, ഡോ. ബോണി ബോസ് എന്നിവര്‍ നേതൃത്വം നല്‍കി.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments