കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി അബേഷ് അലോഷ്യസിനെയും ജുവല്‍ സെബാസ്റ്റ്യന്‍ അഴകത്തിനേയും ഐകണ്‌ഠേന തിരഞ്ഞെടുത്തു.




കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി അബേഷ് അലോഷ്യസിനെയും ജുവല്‍ സെബാസ്റ്റ്യന്‍ അഴകത്തിനേയും ഐകണ്‌ഠേന തിരഞ്ഞെടുത്തു.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പത്തു മണ്ഡലം കമ്മിറ്റികളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി വാര്‍ഡ് മണ്ഡലം കമ്മിറ്റികള്‍ പ്രതിനിധി സ്വഭാവത്തോടുകൂടി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ്  പൂര്‍ത്തിയാക്കിയാണ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് നടന്നത്.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണി എംപി എത്തിയതിനു ശേഷം സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറിയതിന് ചുവടുപിടിച്ച് സെമി കേഡര്‍ സംവിധാനത്തില്‍ യുവജന സംഘടനയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ യൂത്ത് ഫ്രണ്ട് (എം) ന്റെ കെട്ടുറപ്പും അതിശക്തമായ പ്രവര്‍ത്തനവും സംഘടനാ ശേഷിയും സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ വിജയത്തിന് നിര്‍ണ്ണായകമായ ഘടകമായിരുന്നു. ആ ആവേശം ഒട്ടും ചോരാതെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുവാന്‍ പൂഞ്ഞാര്‍ യൂത്ത് ഫ്രണ്ട് എമ്മിന് കഴിഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക അല്‍മായ സംഘടനയായ ചെറുപുഷ്പം മിഷ്യന്‍ ലീഗിന് തുടക്കം കുറിച്ച് പടുത്തുയര്‍ത്തിയ മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ (PC അബ്രാഹം പുല്ലാട്ടുകുന്നേല്‍) പൗത്രനായ അബേഷ് അലോഷ്യസ് KSC (M) മുന്‍ സംസ്ഥാന പ്രസിഡണ്ടാണ്. തന്റെ പിതാവ് അലോഷ്യസ് അബ്രാഹം വഹിച്ച യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം അധ്യക്ഷപദവിയില്‍ അബേഷ് വരുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.കോളേജ് യൂണിയന്‍ ഇലക്ഷന്‍ കാലഘട്ടത്തില്‍ തിരുവനന്തപുരം ലോ അക്കാദമിയുടെ ബഹുനില മന്ദിരത്തിന് മുകളില്‍ KSC (M)ന്റെ ഇരുവര്‍ണ്ണ പതാക അബേഷ് പാറിക്കുന്ന ചിത്രം രോമാഞ്ചത്തോടെയാണ് ഓരോ മാണിക്കാരന്റെയും മനസ്സില്‍ ഇന്നുമുള്ളത്. 


മികച്ച സംഘാടകനും വാഗ്മിയുമായ അബേഷ് അലോഷ്യസ് സംസ്ഥാനത്തെ 14 ജില്ലകളിലും പാര്‍ട്ടിയുടെ പ്രതിസന്ധി കാലഘട്ടത്തില്‍ KSC (M) കെട്ടിപ്പടുക്കുന്നതിനായി അഹോരാത്രം പ്രയത്‌നിച്ചു. വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി . അദ്ദേഹത്തെ നിയോഗിച്ചു. കേരള കോണ്‍ഗ്രസ് (എം ) പാര്‍ട്ടിയുടെ , പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത പൂഞ്ഞാര്‍ അസംബ്ലി നിയോജകമണ്ഡലം നിലനിര്‍ത്തുന്നതിന് യുവജന സംഘടനയെ കൂടുതല്‍ ശക്തമാക്കുന്നതിനും പ്രവര്‍ത്തകര സജ്ജരാക്കുന്നതിനും പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എന്ന വലിയ ഉത്തരവാദിത്വം പാര്‍ട്ടി അദ്ദേഹത്തിന്റെ നല്‍കിയിരിക്കുന്നു. ഇരുത്തം വന്ന നേതാവായി മാറിയ കരുത്തുറ്റ സംഘടനാ പ്രവര്‍ത്തകനും മികച്ച സംഘാടകനുമായ അബേഷിന്റെ കരങ്ങളില്‍ കേരള യൂത്ത് ഫ്രണ്ടിന്റെ ഭാവി ഭദ്രമാണ്.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആയിരുന്ന എ കെ സെബാസ്റ്റ്യന്‍ അഴകത്തിന്റെ , മാണിക്കാരടെ പ്രിയ AK യുടെ പുത്രന്‍ ജുവല്‍ സെബാസ്റ്റ്യന്‍ അഴകത്ത് യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം ഓഫീസ്ചാര്‍ജ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ രണ്ടാമൂഴമാണിത്. എളിമ നിറഞ്ഞ പ്രവര്‍ത്തന ശൈലിയിലൂടെ ഏവരുടെയും ഹൃദയം കവരുന്ന ജുവല്‍ മികച്ച യുവജന സംഘാടകന്‍ എന്ന നിലയില്‍ ഇതിനോടകം പേരെടുത്തു. KSC M ലൂടെ വിദ്യാര്‍ത്ഥി യുവജനരാഷ്ടിയ പ്രവേശനം, രാമപുരം ആഗസ്റ്റിനോസ് കേളേജില്‍ നിന്ന് എംജി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.



കേരള യൂത്ത് ഫ്രണ്ട് തീക്കോയി മണ്ഡലം വൈസ് പ്രസിഡണ്ട് പൂഞ്ഞാര്‍ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് മെബര്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി നിര്‍വഹിച്ച ശേഷമാണ് കഴിഞ്ഞ ടേമില്‍ ഓഫീസ്ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം ജില്ലയിലെയും കേരള സംസ്ഥാനത്തെയും മൂന്നാമത്തെ ഏറ്റവും കൂടുതല്‍ യൂത്ത് ഫ്രണ്ട് (എം) മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിക്കാന്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന് കഴിഞ്ഞത് ജുവലിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണമാണ്.കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി പ്രതീക്ഷയായ അബേഷ് അലോഷ്യസിന്റെയും ജുവല്‍ സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ കൂടുതല്‍ ഉയരങ്ങളില്‍ യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി എത്തിച്ചേരുക തന്നെ ചെയ്യും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments