സാഹോദര്യവും കുടുംബഭാവവും നിലനില്‍ക്കുന്ന സമാജ ഉത്സവമാണ് രക്ഷാബന്ധന്‍ എന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിയംഗവും ബിഎംഎസ് അഖിലേന്ത്യാ മുന്‍ പ്രസിഡന്റുമായ അഡ്വ.സി.കെ. സജി നാരായണന്‍.
ആര്‍എസ്എസ് പാലാ നഗര്‍ ശാഖയുടെ രക്ഷാബന്ധന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നു അദ്ദേഹം. സാഹോദര്യത്തിലൂടെ സമൃദ്ധി, സമത്വം എന്നീ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതാണ് രക്ഷാബന്ധന്‍.
കുടുംബം എന്ന ആശയം വളരെ ശക്തമായി നിലനില്‍ക്കുന്ന രാജ്യമാണ് ഭാരതം.'വസുധൈവ കുടുംബകം' എന്നാണ്
ഭാരതത്തിന്റെ കാഴ്ചപ്പാട്. കാശ്മീര്‍ ഇന്ന് സമാധാനത്തിന്റെ പാതയിലാണ്.സംഘര്‍ഷം ഇല്ലാതായിരിക്കുന്നു. അവര്‍ ദേശീയ മുഖ്യധാരയിലേയ്ക്ക് വന്നിരിക്കുന്നു.
വിഘടിച്ചു നില്‍ക്കാനല്ല രാജ്യത്തെ ശക്തിപ്പെടുത്തുന്നതാകണം മതങ്ങളുടെ കാഴ്ചപ്പാടുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ആര്‍.പി.എഫ്. മുന്‍ ഡി.ഐ.ജിയും നീന്തല്‍ പരിശീലകനുമായ ടി.ജെ. ജേക്കബ്ബ് അദ്ധ്യക്ഷനായി. ആര്‍എസ്എസിന്റെ സേവന സന്നദ്ധതയാണ് തന്നെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
44 വര്‍ഷം മുമ്പ് മോര്‍വി അണക്കെട്ട് പൊട്ടിയുണ്ടായ ദുരന്തത്തിലും
കേരളത്തില്‍ ഉണ്ടായ പ്രളയ സമയത്തും കോവിഡ് കാലഘട്ടത്തിലും സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് നടത്തിയ തെന്നന്ന് ടി.ജെ.ജേക്കബ്ബ് അഭിപ്രായപ്പെട്ടു.




0 Comments