ശബരിമലയുടെ കവാടം എരുമേലിയാണെന്നും എരുമേലിയിൽ വന്ന് പേട്ടതുള്ളി വാവരെ വണങ്ങി അയ്യപ്പ സ്വാമിയുടെ സന്നിധാനത്ത് എത്തണമെന്നത് തീർത്ഥാടകാരുടെ വിശ്വാസവും താല്പര്യവും കാലങ്ങളായുള്ള ആചാരവുമാണെന്നും ശബരിമല തീർത്ഥാടകാരുടെ വിശ്വാസത്തെയെയും ആചാരത്തെയും താല്പര്യത്തെയും സംരക്ഷിച്ചു അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിയ്‌ക്ക് മുൻഗണന നൽകണമെന്ന് ഒറ്റക്കെട്ടായി നിലപാട് എടുത്ത കേരളത്തിലെ മുഴുവൻ എം പി മാരെയും അതിന് നേതൃത്വം കൊടുത്ത ഡീൻ കുരിയാക്കോസ് എം പിയെയും ആന്റോ ആന്റണി എം പിയെയും ബെന്നി ബെഹനാൻ എം പിയെയും ശബരി റെയിൽവേ ആക്ഷൻ കൌൺസിലുകളുടെ സംസ്ഥാന ഫെഡറേഷനും അയ്യപ്പ സേവാ സംഘവും എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും പൂഞ്ഞാർ എം എൽ സെബാസ്റ്റ്യൻ കുളത്തുങ്കലും അഭിനന്ദിച്ചു.
അങ്കമാലി -ശബരി റെയിൽവേ വഴി വ്യവസായിക കാർഷിക, ടൂറിസം മേഖലകൾക്ക് ഉണ്ടാകുന്ന വികസന സാധ്യതകളും പരിഗണിക്കണമെന്നും അന്പത്തിനായിരത്തിൽ പരം ജനസംഖ്യയുള്ള കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമായി എരുമേലിയെ വളർത്തിയത് ശബരിമല തീർത്ഥാടകരാണെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
നിർദിഷ്ട ശബരിമല വിമാനത്താവളത്തിലേയ്ക്കുള്ള യാത്ര സൗകര്യം മെച്ചപ്പെടുത്താനും അങ്കമാലി റെയിൽവേ അനിവാര്യമാണ്. റെയിൽവേ മാപ്പിൽ നാളിതുവരെ ഇടം കിട്ടാത്ത ഇടുക്കി ജില്ലയ്‌ക്ക് രണ്ട് റെയിൽവേ സ്റ്റേഷനുകൾ ലഭിക്കുന്നത് കേരളം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അങ്കമാലി- ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് വേഗത്തിൽ അനുമതി നൽകണമെന്നും എരുമേലിയിൽ നിന്ന് റാന്നി , പത്തനംതിട്ട, കോന്നി , കൂടൽ , പത്തനാപുരം പുനലൂർ, അഞ്ചൽ, കടയ്ക്കൽ, നെടുമങ്ങാട് വഴി നേമത്തിന് നീട്ടി തിരുവന്തപുരത്തിനുള്ള സമാന്തര റെയിൽവേയാക്കി അങ്കമാലി -ശബരി റെയിൽവേയെ മാറ്റണമെന്നും മുഖ്യമന്ത്രി പ്രധാന മന്ത്രിയോട് നേരിൽ കണ്ട് ആവശ്യപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തേയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി കൊടുക്കുവാനും തമിഴ് നാട്ടിൽ നിന്ന് പുനലൂർ വഴി ശബരിമല തീർത്ഥാടകാർക്ക് റെയിൽവേ യാത്ര സൗകര്യം ലഭ്യമാക്കാനും സമാന്തര റെയിൽവേ സഹായകരമാകുമെന്ന് യോഗം വിലയിരുത്തി.
ബാബു പോൾ എക്സ് എം എ, ഡിജോ കാപ്പൻ, ജിജോ പനച്ചിനാനി, അനിയൻ എരുമേലി, മറിയാമ്മ സണ്ണി , പി എ സലിം, വി ഐ അജി , ബിനോയി ഇലവുങ്കൽ , നാസർ പനച്ചി, ബിനു മറ്റക്കര, ജോസ് പഴയതോട്ടം, ആർ മനോജ് പാലാ , ജെയ്സൺ മാന്തോട്ടം, എ കെ ചന്ദ്രമോഹൻ, റെജി അമ്പാറ, ഷാജി നെല്ലുപുരക്കൽ , ടി വി ജോസഫ്, പി എ ഇർഷാദ്, ബിനു ചാലക്കുഴി, അനുശീ സാബു, ടി എസ് കൃഷ്ണ കുമാർ, കെ.ആർ. സോജി , അജി ബി റാന്നി, ടോമിച്ചൻ സ്കറിയ ഐക്കര എന്നിവർ സംസാരിച്ചു.




0 Comments