ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷം ഭക്തിനിര്‍ഭരമായി.
ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയൂട്ടും നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദമൂട്ട്, സംഗീതാരാധന എന്നിവയുണ്ടായിരുന്നു. മേല്‍ശാന്തി കല്ലമ്പള്ളിയില്ലം ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ 8.30 മുതല്‍ പഞ്ചരത്ന കീര്‍ത്തനാലാപനവും സംഗീതാരാധനയും തുടര്‍ന്ന് 11 ന് ഉണ്ണിയൂട്ട്, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഗണപതി നടയില്‍ വിശേഷാല്‍ ഗണപതി ഹോമം, കറുകമാല ചാര്‍ത്തല്‍, നാരാങ്ങാമാല ചാര്‍ത്തല്‍, മുക്കുറ്റിമാല ചാര്‍ത്തല്‍ എന്നിവ നടന്നു. രാവിലെ 8.30 ന് വിശേഷാല്‍ ഗണപതി പൂജയും തുടര്‍ന്ന് പ്രസാദ വിതരണവും നടത്തി. മേല്‍ശാന്തി ഇടമന രാജേഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കിടങ്ങൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു.
പാലാ ആല്‍ത്തറ ശ്രീരാജരാജ ഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളുമുണ്ടായിരുന്നു. നിരവധി ഭക്തര്‍ പങ്കെടുത്തു.
ഇടപ്പാടി ആനന്ദഷണ്‍മുഖ സ്വാമി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ്, ഏഴാച്ചേരി ഒഴയ്ക്കാട്ട്, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, അമ്പലപ്പുറത്ത് ഭഗവതീക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, രാമപുരം നാലമ്പലങ്ങള്‍, വെളളിലാപ്പിള്ളി ശ്രീകാര്‍ത്യായനി ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, ചെത്തിമറ്റം തൃക്കയില്‍ മഹാദേവക്ഷേത്രം, മീനച്ചില്‍ വടക്കേക്കാവ് ഭഗവതി ക്ഷേത്രം, കൊണ്ടാട് ശ്രീസുബ്രഹ്മണ്യ-ഗുരുദേവക്ഷേത്രം, കൊണ്ടാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മേവട പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിനായക ചതുര്‍ത്ഥി ആഘോഷം ഭക്തിനിര്‍ഭരമായി.
.jpeg)




0 Comments