മാറിയിടം ഗുരുമന്ദിരത്തില്‍ ഗുരുദേവ പ്രതിഷ്ഠയുടെ 22-ാമത് വാര്‍ഷികവും ജയന്തിയാഘോഷവും 29 മുതല്‍ 31 വരെ തീയതികളില്‍ നടത്തുമെന്ന് ശാഖാ സെക്രട്ടറി സജി മുല്ലയില്‍ അറിയിച്ചു.
29-ന് രാവിലെ 5.30 ന് ഗണപതിഹോമം, 6 ന് ഗുരുപൂജ, 9 ന് ശാഖാ പ്രസിഡന്റ് ശിവന്‍ അറയ്ക്കമറ്റത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗുരുദേവ കീര്‍ത്തന ആലാപനം.
30 ന് രാവിലെ 5.30 ന് ഗണപതിഹോമം, 6 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9 ന് ഗുരുദേവ കീര്‍ത്തനാലാപനം, വൈകിട്ട് 5 ന് സര്‍വ്വൈശ്വര്യപൂജ, 6.30 ന് ദീപാരാധാന.
31 ന് ജയന്തിയാഘോഷം നടക്കും. രാവിലെ 5.30 ഗണപതിഹോമം, 6 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കീര്‍ത്തനാലാപനം, രാവിലെ 8 ന് ജയന്തി ഘോഷയാത്ര നടക്കും. പരിപാടിയോടനുബന്ധിച്ച് കലാ-കായിക മത്സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പായസവിതരണവും പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ചതയദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
മിനി ജെറോം, സച്ചിന്‍ സദാശിവന്‍, സജി മുല്ലയില്‍, അരുണ്‍ തടമുറിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. ശിവന്‍ അറയ്ക്കമറ്റത്തില്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പായസ വിതരണവും നൃത്തവുമുണ്ട്.




0 Comments