യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ





കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പും നാളെ 4:30 ന് പാലായില്‍ നടക്കും. 

മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ നിയോജകമണ്ഡലത്തിലെ 13 മണ്ഡലം കമ്മിറ്റികളിലും വാര്‍ഡ് - മണ്ഡലം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. 


യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡണ്ട് സുനില്‍ പയ്യപ്പള്ളി പതാക ഉയര്‍ത്തും. പാലാ എ.ഡി. ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. 

 


കേരള കോണ്‍ കോണ്‍ഗ്രസ് (എം)നിയോജക പ്രസിഡണ്ട് റ്റോബിന്‍ കെ അലക്‌സ് അധ്യക്ഷത വഹിക്കും. കേരള കോണ്‍ഗ്രസ് (എം)ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  അഡ്വ. അലക്‌സ് കോഴിമല, ജോസ് ടോം, സാജന്‍ തൊടുക, ഫിലിപ്പ് കുഴികുളം, ബിജു പാലുപ്പടവന്‍, എല്‍ബി അഗസ്റ്റിന്‍, സിറിയക്ക് ചാഴികാടന്‍  തുടങ്ങിയവര്‍ പ്രസംഗിക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments