പാലാ ജനകീയ ഹോട്ടലില്‍ ''ജനകീയം'' ഇല്ലെന്ന് പരാതി; ഊണിന് ഒറ്റയടിക്ക് 10 രൂപാ കൂട്ടി


പാലാ ജനറല്‍ ആശുപത്രിക്ക് സമീപംപ്രവര്‍ത്തിക്കുന്ന പാലാ നഗരസഭയുടെ കീഴിലുള്ള ജനകീയ ഭക്ഷണശാല ജനകീയമല്ലാതാകുന്നുവെന്ന് പരാതി.

20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കിക്കൊണ്ടിരുന്ന ഹോട്ടലില്‍ ഇപ്പോള്‍ 30 രൂപയാണ് ഈടാക്കുന്നത്. വിലവര്‍ധനവില്‍ നട്ടംതിരിയുന്ന ജനതയ്ക്ക് മേല്‍ കനത്ത സാമ്പത്തിക ഭാരമാണ് ഈ വില വര്‍ദ്ധനവ്  ഉണ്ടാക്കിയിരിക്കുന്നതെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് ചൂണ്ടിക്കാട്ടുന്നു.


ജനറല്‍ ഹോസ്പിറ്റലില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വളരെയധികം ആശ്വാസം നല്‍കുന്ന ഒരു പദ്ധതിയായിരുന്നു ഈ ജനകീയ ഹോട്ടല്‍. 


പാലാ നഗരസഭ അടിയന്തരമായി ഇടപെട്ട് പഴയ വിലയായ 20 രൂപയ്ക്ക് തന്നെ ഉച്ചയൂണ് നല്‍കണമെന്നും വി.സി. പ്രിന്‍സ് ആവശ്യപ്പെട്ടു.  മേലധികാരികള്‍ക്ക് ആവശ്യമായ നിവേദനം നല്‍കുമെന്നും ഉചിതമായ നടപടി നഗരസഭ സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നും പ്രിന്‍സ് മുന്നറിയിപ്പ് നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments