വ്യാപാര സ്ഥാപനത്തില്‍ വെച്ചും സുഹൃത്തിന്റെ വീട്ടില്‍വച്ചും 15കാരനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി, കണ്ണൂരില്‍ വയോധികന്‍ അറസ്റ്റില്‍





പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസില്‍ വയോധികന്‍ അറസ്റ്റില്‍. മൊകേരി സ്വദേശി മൂസയെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കണ്ണൂര്‍ മൊകേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 


ചൈല്‍ല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാനൂരില്‍ വ്യാപാര സ്ഥാപനം നടത്തിവരികയാണ് മൂസ. ഇവിടെവച്ചും സുഹൃത്തിന്റെ വീട്ടില്‍വച്ചും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ കുട്ടി പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം കഴിഞ്ഞ ദിവസം കുട്ടികള്‍ക്കെതിരായ ലൈംഗീകാത്രിക്രമ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരുന്നു. 


 

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങള്‍ ഉണ്ട്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പോക്‌സോ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വസ്തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments