കഴിഞ്ഞ ആറ് പതിറ്റാണ്ടായി മീനച്ചിലാറിന്റെ തീരത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ കരീടമായി നിലനില്‍ക്കുന്ന പാലാ അല്‍ഫോന്‍സാ കോളേജിന് ജി.വി. രാജ പുരസ്‌കാരം.
കായിക കേരളത്തിന്റെ പിതാവായ ജി വി രാജയുടെ സ്മരണാര്‍ത്ഥം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന മികച്ച കായിക കോളേജിനുള്ള 2021 -2022 വര്‍ഷത്തെ പുരസ് കാരമാണ് അല്‍ഫോന്‍സാ കോളേജ് സ്വന്തമാക്കിയത്.
ഷൈനി വില്‍സണ്‍, പദ്മിനി തോമസ്, പ്രീജ ശ്രീധരന്‍, സിനി ജോസ് എന്നിങ്ങനെ നിരവധി ഒളിമ്പ്യന്‍മാരെയും അര്‍ജുന അവാര്‍ഡ് ജേതാക്കളെയും സമ്മാനിച്ചുകൊണ്ട് ഭാരതത്തിന്റെ കായിക ഭൂപടത്തില്‍ തനതായ സ്ഥാനമുറപ്പിച്ച അല്‍ഫോന്‍സാ കോളേജ് അത്‌ലറ്റിക്‌സ്, വോളീബോള്‍, ബാസ്‌കറ്റ്ബാള്‍, നീന്തല്‍ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു.
പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന അല്‍ഫോന്‍സാ കോളേജിനേയും കായിക അധ്യാപകരെയും വിദ്യാര്‍ത്ഥിനികളെയും അനുമോദിക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ സമ്മേളനം നടക്കും. അല്‍ഫോന്‍സാ കോളേജിന്റെ അഭിമാന സംരംഭമായ അല്‍ഫോന്‍സിയന്‍ കമ്മ്യൂണിറ്റി കോളേജ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജോസ് കെ മാണി എം.പി., ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, മോണ്‍. റവ. ഡോ, ജോസഫ് തടത്തില്‍, കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, ബര്‍സാര്‍ റവ. ഡോ. ജോസ് ജോസഫ് പുലവേലില്‍ എന്നിവര്‍ പങ്കെടുക്കും.
.jpg)


0 Comments