എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം




സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച എന്‍എസ്എസ് യൂണിറ്റ് ഉദ്ഘാടനം നടന്നു. 

പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ എന്‍.എസ്.എസ്. യൂണിറ്റിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു.

ളാലം സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ. ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍ എസ് എസ് കോട്ടയം ജില്ല കണ്‍വീനര്‍ രാഹുല്‍ ആര്‍. എന്‍.എസ്.എസ് സന്ദേശം നല്‍കി. 


 

പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി അസിസ്റ്റന്റ് സെക്രട്ടറി റവ.ഫാ. ജോര്‍ജ് പുല്ലു കാലായില്‍, പാലാ നഗരസഭാ കൗണ്‍സിലര്‍ ബിജി ജോജോ, പി.ടി.എ പ്രസിഡണ്ട് പാട്രിക് ജോസഫ്, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റര്‍ ലിസ്യു ജോസ്, സീനിയര്‍ അസിസ്റ്റന്റ് ജാസ്മിന്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments