പാലാ അല്‍ഫോന്‍സാ കോളേജില്‍ അല്‍ഫോന്‍സിയന്‍ കമ്മ്യൂണിറ്റി കോളേജ് ഉത്ഘാടനം ചെയ്തു. ഇതോടൊപ്പം കേരളത്തിലെ മികച്ച കായിക കോളേജിനുള്ള ജി വി രാജ അവാര്‍ഡ് കരസ്ഥമാക്കിയതിനുള്ള അനുമോദന സമ്മേളനവും നടത്തി.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി., പത്മശ്രീ ഷൈനി വില്‍സണ്‍, ഡോ. തങ്കച്ചന്‍ മാത്യു, മോണ്‍. ഡോ. ജോസഫ് തടത്തില്‍, ഡോ. ബൈജു വര്‍ഗീസ്, ജെയ്‌മോള്‍ പി.ജെ., റവ. ഡോ. ഷാജി ജോണ്‍, റവ. ഡോ. ജോസ് ജോസഫ്, ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments