അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ വനിതാ സെല്ലിന്റെയും സ്വജീവിനി വനിതാ നൈപുണ്യ പരിശീലനപരിപാടിയുടെയും പ്രവര്‍ത്തനോദ്ഘാടനം അറുപത്തിമൂന്നാം വയസ്സില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ കോളേജിലെ പൂര്‍വ്വ അദ്ധ്യാപികയും മുന്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സണുമായിരുന്ന ഡോ. സെലിന്‍ റോയി നിര്‍വഹിച്ചു.
ഡോ സെലിന്‍ റോയിക്ക് കോളേജിന്റെ സ്‌നേഹോപഹാരം കോളേജ് മാനേജര്‍ റവ. ഡോ അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ സമ്മാനിച്ചു.



0 Comments