സത് ഗ്രന്ഥങ്ങള്‍ സമൂഹത്തെ നേരിന്റെ പാതയില്‍ നയിക്കുമെന്നും വായന കുറയുന്ന ഇന്നത്തെ സമൂഹത്തില്‍ നന്‍മയുടെ പാതയില്‍ സഞ്ചരിക്കുവാന്‍ പ്രേരകശക്തിയായി നില്‍ക്കുവാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കുമെന്നും പാലാ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.
ഗാന്ധിയന്‍ മൂല്യങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് മാതൃകയാകേണ്ടതെന്നതിന്റെ എക്കാലത്തേയും മികച്ച ഉദാഹരണമാണ് ഡോ. എ. ടി. ദേവസ്യായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. എ.ടി. ദേവസ്യയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അന്ത്യാളം സെന്റ് മാത്യൂസ് എല്‍.പി.സ്‌കൂളില്‍ അദ്ദേഹത്തിന്റെ ലേഖന സമാഹാരമായ 'അറിവും തിരിച്ചറിവും' പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്.
ചടങ്ങില്‍ പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജയിംസ് മംഗലത്ത് അധ്യക്ഷനായിരുന്നു. മാണി സി. കാപ്പന്‍ എം.എല്‍.എ, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡോ. സാബു ഡി മാത്യു, ഡോ. സിസ്റ്റര്‍ തെരേസ നടുപ്പടവില്‍, അഡ്വ. ജോസഫ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.



0 Comments