ഉഴവൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


 

ഉഴവൂർ ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്തിലെ വിവിധ പ്രക്രിയയിലൂടെ കണ്ടെത്തിയ മുഴുവൻ അതി ദരിദ്രകുടുംബങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രസ്തുത മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം വി.ടി. സുരേഷിന്റെഅധ്യക്ഷതയിൽ മുൻ വൈ: പ്രസിഡന്റ് ഏലിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു.  

 

മെഡിക്കൽ ഓഫീസർമാരായ രാജേഷ് VR, സാം സാവ്യോ , HI മാരായ രാജേഷ് , ശ്രീകാന്ത്  സെക്രട്ടറി സുനിൽ S അസി. സെക്രട്ടറി സുരേഷ് കെ.ആർ , വി.ഇ.ഒ കപിൽ കെ എ , എ ഇ വൈഷ്ണ പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാംപിൽ എത്തിയ അതിദരിദ്ര കുടുംബാംഗങ്ങൾക്ക് മരുന്നും, ചികിത്സയും നൽകിയതോടൊപ്പം തുടർ പരിപാലനത്തിനായി ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments