കൊല്ലപ്പള്ളി ലയൺസ് ക്ലബിന്റെയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രണ്ടിന് രാവിലെ 9 മുതൽ കൊല്ലപ്പള്ളി ലയൺസ് ക്ലബ് ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രമേഹ രോഗ നിർണയവും നടത്തും.
ക്ലബ് പ്രസിഡന്റ് ജോണി വലിയകുന്നേലിന്റെ അധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സ്കൂൾ കുട്ടികളുടെ നേത്ര പരിശോധന ക്യാമ്പ് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയും പ്രമേഹ രോഗ നിർണയ ക്യാമ്പ് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണിയും ഉദ്ഘാടനം ചെയ്യും.
കടനാട് ഗ്രാമ പഞ്ചായത്തിന്റെയും ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും അർഹരായവർക്ക് സൗജന്യ കീഹോൾ തിമിര ശസ്ത്രക്രിയ നടത്തും. സൈറ്റ് ഫോർകിഡ്‌സ് പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് ലയൺസ് ക്ലബ് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യും.
.jpeg)


0 Comments