പ്രവിത്താനം തിരുഹ്യദയ കപ്പേള കൂദാശ കര്‍മ്മം നാളെ




പ്രവിത്താനം തിരുഹ്യദയ കപ്പേളയുടെ കൂദാശ കര്‍മ്മം നാളെ വൈകിട്ട് 4 മണിക്ക് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. പ്രവിത്താനം ടൗണിന്റെ യശസ്സ് വാനോളം ഉയര്‍ത്തുന്ന പ്രശസ്തമായ ക്ലോക്ക് ടവര്‍ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.



തുടര്‍ന്ന് വിശുദ്ധ കുര്‍ബാനക്കുശേഷം ചെണ്ടമേളം, പായസവിതരണം, ആകാശവിസ്മയ കാഴ്ചകളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. സംഘാടകസമിതി അദ്ധ്യക്ഷന്‍ റവ. ഫാ.ജോര്‍ജ് വേളൂപ്പറമ്പില്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേല്‍, ജിമ്മിച്ചന്‍ സി.എ., ഷാജി കിഴക്കേക്കര, സുനില്‍കുമാര്‍, ഷാജി ബി. തോപ്പില്‍, സുജിത് ജി നായര്‍, റോയി തോമസ്, സതീഷ് ചീങ്കല്ലേല്‍, ബെന്നി പന്താംപൊതി, തോമാച്ചന്‍ മണക്കാട്ട്, ടോമി മറ്റപ്പള്ളി, സണ്ണി കണ്ണംകുളം, സോജന്‍ കണ്ണംകുളം, ഷിബു തെക്കന്‍ചേരി, റോയി ചാമക്കാല എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments