മാതാ അമൃതാനന്ദമയി ദേവി പകര്‍ന്ന് നല്‍കുന്നത് ദിവൃ സ്‌നേഹത്തിന്റെ ഉദാത്ത സന്ദേശമാണന്ന് എം.ജി. യുണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.
പാലാ ഇടമറ്റം അമൃതാനന്ദമയിമഠത്തില്‍ നടന്ന അമ്മയുടെ 70-ാം പിറന്നാളിനോട് അനുബന്ധിച്ചുള്ള വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
അമൃതാനന്ദമയി ദേവിയുടെ പേര് പോലെ തന്നെ സമൂഹത്തിന് അമൃതം പകരുന്ന ദിവ്യമാതാവാണ് അമ്മ എന്നും അദ്ദേഹം ചൂണ്ടികാട്ടി. ആശ്രമ മഠാധിപധി ബ്രഹ്മചാരി യതിശ്വരാമൃത ചൈതന്യ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. രാജേഷ് പല്ലാട്ട്, പ്രൊഫ. സുകുമാരന്‍, ബിജു കൊല്ലപ്പിള്ളി, സോജാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അംബികാ വിദ്യാഭവനിലെ കുട്ടികള്‍ അടക്കം 70 കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. 70 വൃക്ഷ തൈകളുടെ വിതരണോത്ഘാടനം, സാമുഹിക സേവന രംഗത്ത് ശ്രദ്ധേയരായ 70 അമ്മമാരെ ആദരിക്കുന്നതിന്റെ ഉത്ഘാടനം തുടങ്ങിയവയും നടന്നു.
രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞത്തില്‍ ലളിതാ സഹസ്രനാമാര്‍ച്ചന, ഗുരുപാദുക പുജ, 70 ദീപം തെളിയിച്ചു കൊണ്ട് ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥന തുടങ്ങിയവയുമുണ്ടായിരുന്നു.
ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ 70 വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സെമിനാര്‍ , 70 വീടുകളില്‍ വിശ്വശാന്തിക്കുവേണ്ടി ലളിതാ സഹസ്രനാമാര്‍ച്ചന ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് ആശ്രമ മഠാധിപധി ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ അറിയിച്ചു. സുജാത രാമപുരം, ജയശ്രീ വിനോദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.



0 Comments