ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് ഒരുക്കങ്ങളായി




ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം അഷ്ടമംഗല ദേവപ്രശ്‌നത്തിനൊരുങ്ങുന്നു. 

ഒക്‌ടോബര്‍ 1, 2 തീയതികളിലായി കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്‌നം നടക്കുന്നതെന്ന് ഇടപ്പാടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് പ്രസിഡന്റ് സതീഷ് മണി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കായണ്ണ രതീഷ് പണിക്കരാണ് സഹദൈവഞ്ജന്‍. ദേവപ്രശ്‌നത്തിന് മുന്നോടിയായി ക്ഷേത്രം തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകളും നടക്കും.

പിതൃതര്‍പ്പണത്തിന് പുണ്യപ്രസിദ്ധമായ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ ശക്തമായ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നതായി നേരത്തെ കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ നേതൃത്വത്തില്‍ നടത്തിയ ഒറ്റരാശി ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ക്ഷേത്രത്തിന് പുറത്ത് വിഷ്ണുക്ഷേത്രം നിര്‍മ്മിക്കണമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വിശദമായ ദേവഹിതം അറിയുന്നതിനായാണ് അഷ്ടമംഗല ദേവപ്രശ്‌നം നടത്തുന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ദേവഹിതമറിഞ്ഞ് പിന്നീട് പൊതുയോഗം ചേര്‍ന്നെടുക്കുന്ന തീരുമാനപ്രകാരമാകും വിഷ്ണുക്ഷേത്രം നിര്‍മ്മിക്കുക. വിഷ്ണുക്ഷേത്രം വരുന്നതോടെ പിതൃക്കളെ സമര്‍പ്പിക്കുന്നതിനുള്ള സങ്കേതമായിക്കൂടി ഇടപ്പാടി ക്ഷേത്രം മാറുമെന്നാണ് പ്രതീക്ഷ. 



ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ദേവഹിതവും ഇതോടൊപ്പം അഷ്ടമംഗല ദേവപ്രശ്‌നത്തിലൂടെ മനസ്സിലാക്കുന്നുണ്ടെന്ന് ഭരണസമിതിയംഗങ്ങളായ സജീവ് വയല, എന്‍.കെ. ലവന്‍, കണ്ണന്‍ ഇടപ്പാടി, പി.എന്‍. വിശ്വംഭരന്‍, കരുണാകരന്‍ വറവുങ്കല്‍, പി. ശാറങ്ഗധരന്‍, സിബി ചിന്നൂസ് എന്നിവര്‍ പറഞ്ഞു.

അഷ്ടമംഗല ദേവപ്രശ്‌നത്തിനായി നൂറുകണക്കിനാളുകള്‍ എത്തിച്ചേരുമെന്ന് ഇതിനോടകം ദേവസ്വം ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. എത്തിച്ചേരുന്നവര്‍ക്കെല്ലാം രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments